UAE
മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നല്‍കുകയു വേണം.53 കാരനായ ഒമാനി ഡ്രൈവറുടെ ലൈസന്‍സും ഒരു വര്‍ഷത്തേക്ക് റദ്ധാക്കിയിട്ടുണ്ട്. അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ബസ് ഡ്രൈവര്‍ കുറ്റസമ്മതം നടത്തിയിരുന്നു.തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവര്‍ സമ്മതിച്ചതായി എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് ജനറല്‍ സലാഹ് ബു ഫറുഷ അല്‍ ഫലാസി വ്യക്തമാക്കുകയും ചെയ്തു. മേയ് ആറിന് പെരുന്നാള്‍ അവധിക്കാലത്താണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അല്‍ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണില്‍
ഷാര്‍ജയിലെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് വിസ മലയാളി ബിസിനസുകാരന്‍ ലാലു സാമുവേല്‍ സ്വന്തമാക്കി. ഷാര്‍ജയിലെ കിങ്സ്റ്റണ്‍ ഹോള്‍ഡിങ്സ് ചെയര്‍മാനായ ലാലു സാമുവലിന് ഷാര്‍ജ ഫോറിനേഴ്സ് ആന്‍ഡ് പോര്‍ട്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡ് ആരിഫ് മൊഹമ്മദ് അല്‍ ഷംസി പത്തുവര്‍ഷ വിസയുടെ രേഖകള്‍ കൈമാറി. റെസിഡന്റ്സ് ആന്‍ഡ് എന്‍ട്രി പെര്‍മിറ്റ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുള്ള
യുഎഇ തീരത്ത് സൗദി ഉള്‍പ്പെടെയുള്ള എണ്ണ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ' അകത്തു നിന്നുള്ളവര്‍' തന്നെയെന്ന് യുഎഇ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയ്ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇറാന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 12 നാണ് ഫുജൈറ തുറമുഖത്തിന് സമീപം സൗദി, യുഎഇ, നോര്‍വേ എന്നീ രാജ്യങ്ങളുടെ നാല് എണ്ണ കപ്പലുകള്‍ക്ക്
ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാംവട്ടം സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയ്ക്ക് ആദരവുമായി അഡ്‌നോക് ഗ്രൂപ്പ്. അബുദബിയിലെ അഡ്‌നോക് ഗ്രൂപ്പ് ടവറില്‍ മോദിയുടേയും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്റെയും ചിത്രങ്ങള്‍ തെളിയിച്ചു. ഒപ്പം ഇരു രാജ്യങ്ങളുടെയും പതാകകളും ടവറില്‍ തെളിഞ്ഞു. അഡ്‌നോക് ടവറില്‍ മോദിയുടേയും യുഎഇ കിരീടാവകാശിയുടേയും മുഖങ്ങളും ഇരു
ദുബായില്‍ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് കാര്‍ഡ് കൈപറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ട് നല്‍കി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്
അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു. ക്ഷേത്രത്തിന്റെ നിര്‍മ്മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശിലാസ്ഥാപന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ
അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് നാളെ തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. അബുദാബിദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം ഉയരുന്നത്. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടു മണിക്ക് ചടങ്ങു തുടങ്ങും.ശിലാസ്ഥാപന
വാടക ഗര്‍ഭധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കരട് നിയമം പുറത്തിറക്കി. എന്നാല്‍ ഭ്രൂണവും അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതിയുണ്ട്. കുട്ടികളുണ്ടാകുന്നതിന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത നിലനിര്‍ത്തി പ്രതീക്ഷ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് 9 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക്. മുംബൈയില്‍ നിന്നുള്ള എലിസയ്ക്ക് ലഭിച്ചത് പത്തുലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 36 ലക്ഷം ദിര്‍ഹം. മകളുടെ ഭാഗ്യ നമ്പറായ ഒമ്പതു വരുന്ന 0333 എന്ന ടിക്കറ്റ് മ്പര്‍ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്. 19 വര്‍ഷമായി എലിസയുടെ മാതാപിതാക്കള്‍ ദുബായിലെ താമസക്കാരാണ് . പലപ്പോഴും