Saudi Arabia
കോവിഡ് വ്യാപനത്തിന് ശേഷം ഒരു വര്‍ഷത്തിലേറെ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടല്‍ അതിര്‍ത്തികള്‍ ഇന്ന് തുറക്കും. ഇതോടെ യുഎഇ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ നാട്ടില്‍ കുടങ്ങിയത്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കും യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആറുമാസത്തിനുള്ളില്‍ കോവിഡ് മുക്തരായവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇന്‍ഷുറന്‍സുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും യാത്ര ചെയ്യാം. ഫൈസര്‍/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് അംഗീകരിച്ചിരുന്ന വാക്‌സിനുകള്‍. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര
നേപ്പാള്‍ വഴി യാത്ര ചെയ്യുന്ന സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാള്‍ മെയ് 31 വരെ നീട്ടി. അയ്യായിരത്തോളം പേരാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഈ മാസം ആറാം തിയ്യതി മുതല്‍ നിലവില്‍ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീര്‍ഘിപ്പിച്ചത്. സൗദി അറേബ്യയിലേക്ക് പോകാന്‍ എത്തിയ അയ്യായിരത്തോളം
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയ അമീറിന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് രാജാവിന്റെ ഔദ്യോഗിക വസതിയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തി. സല്‍മാന്‍
മുസ്‌ലിം സമൂഹത്തിന്റെ രണ്ടാമത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മദീന മുനവറയിലേക്കുള്ള വഴികളില്‍ നിന്നും 'മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം' എന്ന ബോര്‍ഡ് നീക്കം ചെയ്ത് സൗദി അറേബ്യ. മദീനയിലേക്കുള്ള വഴികളിലേക്ക് ഇത്രയും നാളും മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഹൈവേകളിലെ സൂചനാ ബോര്‍ഡില്‍ നിന്നും മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയവും സിവില്‍ ഏവിയേഷനും അനുമതി നല്‍കിയതോടെ നടപടികള്‍ ഊര്‍ജിതമാക്കി വിമാന കമ്പനികള്‍. യാത്ര ചെയ്യുന്നിടങ്ങളിലേക്കുള്ള കോവിഡ് ചട്ടങ്ങളും നിബന്ധനകളും സൗദി എയര്‍ലൈന്‍സ് പുറത്തിറക്കി. കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍
റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികളെത്തി തുടങ്ങി. വിശ്വാസികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ഉംറ സുരക്ഷ വിഭാഗം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പളളിയില്‍ ഉംറ സുരക്ഷാ സേനയുടെ സാന്നിദ്ധ്യം ശക്തമാക്കി. ഉംറ തീര്‍ത്ഥാടകര്‍ക്കും
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണല്‍ പ്രസിഡന്റ് പി.എം നജീബ് ആശുപത്രിക്കിടക്കയില്‍ നിന്ന് പങ്കുവെച്ച അവസാന ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരുടെയും കണ്ണ് നനയിക്കുന്നു. കോവിഡിനെതിരായ ജാഗ്രത ഓര്‍മിപ്പിക്കുന്ന പോസ്റ്റില്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്. സൗദിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനായ പി.എം നജീബ്
സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് പതിനേഴിന് തന്നെ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ നിലവില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉത്തരവ് വന്നിട്ടില്ല. ഒരു
സൗദിയില്‍ പെരുന്നാള്‍ ദിവസം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യം സ്വീകരിച്ച് വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. അതിനാല്‍ റമദാനിലോ പെരുന്നാള്‍ ദിവസങ്ങളിലോ ലോക്ഡൗണ്‍