മക്കയിലെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികളെത്തി തുടങ്ങി

മക്കയിലെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികളെത്തി തുടങ്ങി
റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികളെത്തി തുടങ്ങി. വിശ്വാസികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ഉംറ സുരക്ഷ വിഭാഗം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പളളിയില്‍ ഉംറ സുരക്ഷാ സേനയുടെ സാന്നിദ്ധ്യം ശക്തമാക്കി. ഉംറ തീര്‍ത്ഥാടകര്‍ക്കും നമസ്‌കാരത്തിനെത്തുന്നവര്‍ക്കും ഇരുഹറമുകളിലും ഉംറ സുരക്ഷാ വിഭാഗത്തിന്റെ സേവനം ലഭ്യമാകും. അനുമതി പത്രമുള്ളവര്‍ക്ക് മാത്രമാണ് ഹറമിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഹറമുകളുടെ പ്രവേശന കവാടങ്ങളില്‍ അനുമതി പത്രങ്ങള്‍ പരിശോധിക്കുന്നതിന് നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെ വ്യാജ പെര്‍മിറ്റുകളൊന്നും കണ്ടെത്തിയിട്ടില്ല. സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായി ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends