സൗദിയില്‍ പെരുന്നാള്‍ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയില്‍ പെരുന്നാള്‍ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയില്‍ പെരുന്നാള്‍ ദിവസം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യം സ്വീകരിച്ച് വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. അതിനാല്‍ റമദാനിലോ പെരുന്നാള്‍ ദിവസങ്ങളിലോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കമില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആല്‍ പറഞ്ഞു. വാക്‌സിനേഷന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം മുക്തമാകും. അതിന് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends