നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍ ആയിപ്പോകുന്നു ; വേദനയാകുന്നു നജീബിന്റെ വാക്കുകള്‍

നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍ ആയിപ്പോകുന്നു ; വേദനയാകുന്നു നജീബിന്റെ വാക്കുകള്‍
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണല്‍ പ്രസിഡന്റ് പി.എം നജീബ് ആശുപത്രിക്കിടക്കയില്‍ നിന്ന് പങ്കുവെച്ച അവസാന ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരുടെയും കണ്ണ് നനയിക്കുന്നു. കോവിഡിനെതിരായ ജാഗ്രത ഓര്‍മിപ്പിക്കുന്ന പോസ്റ്റില്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്. സൗദിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനായ പി.എം നജീബ് കോഴിക്കോട്, എരഞ്ഞിപ്പാലം സ്വദേശിയാണ്. ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന പ്രസിഡന്റ് സാദിരിക്കോയയുടെ മകനാണ്. മൂന്ന് പതിറ്റാണ്ടോളമായി ദമ്മാമില്‍ പ്രവാസിയാണ്. കോണ്‍ഗ്രസ് അനുകൂല സംഘടന സൗദിയില്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന ആളായിരുന്നു.

ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന സഹോദരന്‍ അഡ്വ. പി.എം നിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അസുഖം മൂര്‍ച്ഛിച്ച് ഇന്നലെയാണ് അദ്ദേഹം മരിച്ചത്. സീനത്ത് ആണ് ഭാര്യ. മക്കള്‍: സന, സഅദ്. പരമാവധി സൂക്ഷ്മത പാലിച്ചിട്ടും കോവിഡിന് കീഴടങ്ങേണ്ടി വന്നുവെന്നാണ് ഏപ്രില്‍ 27 ന്പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നത്. നാടണയാന്‍ കൊതിച്ച പ്രവാസികളുടെ ആഗ്രഹസാഫല്യത്തിനു ചുക്കാന്‍ പിടിച്ചുകൊണ്ടും... അങ്ങനെയങ്ങനെ ഈ ജന്മത്തില്‍ ചെയ്ത ചെറുതും വലുതുമായ എല്ലാ പുണ്യപ്രവര്‍ത്തികളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ഞാന്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവെക്കുന്നത്.


Other News in this category



4malayalees Recommends