Indian

ഗുജറാത്ത് തീരത്ത് 11 പാക് ബോട്ടുകള്‍ കണ്ടെത്തി ; ബോട്ടിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം ; അതിര്‍ത്തിരക്ഷാസേനയും, വ്യോമസേനയും, ഗുജറാത്ത് തീരദേശ പൊലീസും ചേര്‍ന്ന് അന്വേഷണം
ഗുജറാത്തിലെ കച്ചില്‍ ഹരാമി നല്ലയിലെ ക്രീക്ക് മേഖലയില്‍ നിന്ന് 11 പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യത്തിന്റെ സംയുക്ത തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തിരക്ഷാസേനയും, വ്യോമസേനയും, ഗുജറാത്ത് തീരദേശ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കരയിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. കൂടുതല്‍ ബോട്ടുകള്‍ ഇത്തരത്തില്‍ കടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ മൂന്ന് വ്യത്യസ്ത ദിശകളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം വിന്യസിച്ചിട്ടുണ്ടെന്ന് ബി.എസ്.എഫ് അറിയിച്ചു. ചതുപ്പുനിലവും കണ്ടല്‍ക്കാടുകളും വേലിയേറ്റ വെള്ളവും ഉള്ള ഇടമാണെന്നത് സൈനികരുടെ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച നടത്തിയ പതിവ്

More »

താഴത്തെ നിലയില്‍ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കുന്ന അമ്മ ; ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
അമ്മ സ്വന്തം മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് കെട്ടിയിറക്കുന്ന സംഭവം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടര്‍ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിര്‍ ഭാഗത്തുള്ള കെട്ടിടത്തിലെ താമസക്കാരനാണ് വീഡിയോ പകര്‍ത്തിയത്.  ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാല്‍ക്കണിയില്‍ വീണ സാരി എടുക്കാനാണ് പത്താം നിലയില്‍ നിന്നും

More »

കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവം ; യുവതി അറസ്റ്റില്‍ ; ബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരം മൂലമെന്ന് റിപ്പോര്‍ട്ട്
കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തില്‍ കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശിയായ ലക്ഷ്മിയാണ് അറസ്റ്റിലായത്. ബസാര്‍ ലൈനില്‍ താമസിക്കുന്ന തന്റെ ബന്ധുവായ ലക്ഷ്മിയെയും മക്കളായ പത്തുവയസുകാരന്‍ രാജു, ഏഴു വയസുള്ള കോമള്‍, നാല് വയസുള്ള കുണാല്‍, ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ എട്ടുവയസുകാരന്‍

More »

ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി വന്ന 15 ലക്ഷം മോദി നല്‍കിയതെന്ന് കരുതി ചെലവാക്കി ; ബാങ്ക് തിരിച്ച് ചോദിച്ചതോടെ കര്‍ഷകന് പണി കിട്ടി
ബാങ്കിന് പറ്റിയ അബദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍. തന്റെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി വന്ന 15 ലക്ഷം ബാങ്ക് തിരിച്ച് ചോദിച്ചതാണ് കര്‍ഷകനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജ്ഞാനേശ്വര്‍ ഒതേ എന്ന കര്‍ഷകന്റെ ജന്‍ധന്‍ അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി 15 ലക്ഷം എത്തിയത്. 2021 ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം.

More »

ഒരു ചെറിയ തെറ്റ് പറ്റിയിരുന്നെങ്കില്‍ യു.പി മറ്റൊരു കേരളമായേനെ, ആ ഗതി വരരുതെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യൂ: യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശിന് കേരളത്തിന്റെ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ്

More »

വിജയ്‌യുടെ നിര്‍ദേശ പ്രകാരം ഒറ്റയ്ക്ക് മത്സരിക്കും; തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് ആരാധകര്‍
വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്യുടെ ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കള്‍ ഇയക്കം. താരത്തിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കമെന്നാണ് അരാധക കൂട്ടായ്മയുടെ വിശദീകരണം. 'വിജയ്‌യുടെ നിര്‍ദേശ പ്രകാരം ദളപതി വിജയ് മക്കള്‍ ഇയക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ

More »

പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള മുസ്‌കാന്‍ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്‌കാന്‍ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാര്‍ഥിനിയാണ് മുസ്‌കാന്‍

More »

ബിസിനസ് തകര്‍ന്നു, ഫേസ്ബുക്ക് ലൈവില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് യുപിയില്‍ ഷൂ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം; ഭാര്യ മരിച്ചു
ഫേസ്ബുക്ക് ലൈവില്‍ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം. ബിസിനസില്‍ ഉണ്ടായ തിരിച്ചടിയില്‍ മനംനൊന്താണ് ഉത്തര്‍പ്രദേശിലെ ബാദ്പത്ത് സ്വദേശിയായ ഷൂ വ്യാപാരി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ മരിച്ചു. രാജീവ് തോമര്‍ എന്ന ഷൂ വ്യാപാരിയാണ് ഭാര്യക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചരക്ക് സേവന നികുതിയാണ് തന്റെ ബിസിനസ് തകര്‍ത്തത് എന്നും, കേന്ദ്ര

More »

ഹിജാബ് കേസ്: ഇടക്കാല വിധിയില്ല, കര്‍ണാടക ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടു
ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല

More »

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ