ഈന്തപ്പഴ രുചി നുകരാം; രണ്ടാമത് ഈന്തപ്പന മേള ജൂലൈ 25 മുതല്‍ ഹൂറത് ആലി കര്‍ഷക മാര്‍ക്കറ്റില്‍
രണ്ടാമത് പന ഫെസ്റ്റിവല്‍ ഹൂറത് ആലി കര്‍ഷക മാര്‍ക്കറ്റില്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും. നാഷണല്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് (എന്‍.ഐ.എ.എഡി) ആണ് മേള സംഘടിപ്പിക്കുന്നത്. ത്രിദ്വിന ആഘോഷത്തില്‍ സാംസ്‌ക്കാരിക, പൈതൃക പരിപാടികള്‍ നടക്കും.
ബഹ്‌റൈനിലെയും ഗള്‍ഫ് മേഖലയിലെയും വിവിധ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളുടെ രുചിയും നിലവാരവും അറിയുക എന്നതും ഇതിന്റെ ഭാഗമാണ്. ഈ മേഖലയിലെ നിക്ഷേപം ശക്തമാക്കുക, പ്രാദേശിക കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിന് അവസരമൊരുക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.