ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഏജാലക സംവിധാനം വേണമെന്ന ആവശ്യം ശക്തം; അധികാരികളെ സമീപിച്ച് ബന്ധപ്പെട്ടവര്‍
ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇപ്പോള്‍ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും പ്രത്യേകിച്ചും ഒഴിവു ദിവസങ്ങളില്‍ ബന്ധുക്കള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാന്‍ ഏക ജാലക സംവിധാനത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും പൊതുസമൂഹവും വിവിധ സംഘടനാ - സാമൂഹിക നേതാക്കളും ഇത് ഏറ്റെടുക്കണമെന്നും സാമൂഹിക പ്രവര്‍ത്തകനായ കെ.ടി. സലിം അഭ്യര്‍ത്ഥിച്ചു.
ഇപ്പോള്‍ ഒരു പ്രവാസി ബഹ്റൈനില്‍ നിര്യാതനായാല്‍ മോര്‍ച്ചറിയില്‍ നിന്നും ലഭിക്കുന്ന കോസ് ഓഫ് ഡെത്ത് പേപ്പറുമായി ബര്‍ത്ത് ആന്‍ഡ് ഡെത്ത് വിഭാഗത്തില്‍ നിന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് , പിന്നീട് എംബസ്സിയില്‍ നിന്നുള്ള രേഖകള്‍, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫേഴ്സ് , സിഐഡി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കായി പലയിടങ്ങളിലും കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി, ഏക ജാലക സംവിധാനത്തില്‍ ഒരു ഓഫിസില്‍ മാത്രം രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കും.പ്രവാസികളുടെ മരണ നിരക്ക് കൂടിവരുന്നതിനാലും, ഒഴിവ് ദിവസങ്ങളില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നതിനാല്‍ ഈ ആവശ്യത്തിന് കൂടുതല്‍ പ്രസക്തി ഉണ്ട്. ഗള്‍ഫിലെ മറ്റൊരു രാജ്യത്ത് ഏക ജാലക സംവിധാനം നടപ്പിലാക്കിയ കാര്യവും ഇത്തരത്തില്‍ പ്രസക്തമാണ്. ഏക ജാലക സംവിധാനം നിലവില്‍ വന്നാല്‍ വിവിധ ഓഫീസുകള്‍ കയറി ഇറങ്ങുന്നതിന് ഏജന്റുമാരെ ഏല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കുവാനും കഴിയും