ബഹ്‌റൈനില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്വദേശികള്‍ക്ക് 1000 തൊഴില്‍ അവസരങ്ങള്‍ നിലവിലുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ഹുമൈദാന്‍ വെളിപ്പെടുത്തി. തൊഴില്‍ മേളയുടെ ഭാഗമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ടൂറിസം വ്യവസായം വികസിക്കുന്നതിനനുസരിച്ച് പ്രാദേശിക മാനവവിഭവശേഷി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല, ഡിപ്ലോമ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉള്ളവര്‍ക്കാണ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ അവസരങ്ങള്‍ തുറന്നിട്ടിരുന്നത്. 300 ബി.ഡി മുതല്‍ 1300 ബി.ഡി വരെ മാസ ശമ്പളമുള്ള തൊഴില്‍ അവസരങ്ങളാണ് 55 ഹോട്ടലുകളും ട്രാവല്‍ ഏജന്‍സികളും ടൂറിസം സേവന മേഖലയില്‍ ഉള്ളതായി മേളയില്‍ വിവിധ തൊഴില്‍ ദാതാക്കള്‍ വ്യക്തമാക്കിയിരുന്നു.