ബഹ്റൈനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിലായി; നിരോധനം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക്
ബഹ്റൈനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിലായി. രാജ്യത്തെ വ്യപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പ്‌ളാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഷോപിങ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള 2018 ലെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. പ്ലാസ്റ്റിക് നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.