ബഹ്‌റൈനില്‍ രണ്ട് പോലീസുകാരികളെ ആക്രമിച്ച ആഫ്രിക്കന്‍ വനിതയ്ക്ക് തടവ്ശിക്ഷ; ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം നാടു കടത്താനും വിധി
ബഹ്‌റൈനില്‍ രണ്ട് പോലീസുകാരെ ആക്രമിച്ച ആഫ്രിക്കന്‍ വനിതയ്ക്ക് തടവ്ശിക്ഷ. കഴിഞ്ഞ വര്‍ഷം ഇസ ടൗണിലുള്ള ഡിറ്റന്‍ഷന്‍ സെന്ററിലാണ് സംഭവം നടന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം നാടു കടത്താനും ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. രാജ്യത്ത് അനധികൃതമായി താമസിച്ച കുറ്റത്തിന് ഈ 28കാരി നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും കോടതി കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ഡിറ്റന്‍ഷന്‍ സെന്ററിലെത്തിയ സ്്ത്രീ തന്റെ രാജ്യത്തെ എംബസിയിലേക്ക് ഫോണ്‍ വിളിച്ചു തരണമെന്ന് പോലീസ് ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. എന്നാല്‍ ബഹ്‌റൈനില്‍ ഗുനിയന്‍ എംബസിയില്ലെന്ന് അറിയിച്ചതോടെ ഇവര്‍ പ്രകോപിതയാകുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.