ഡോളറിനെതിരെ ദുര്‍ബലമായി രൂപ; നേട്ടം ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്

ഡോളറിനെതിരെ ദുര്‍ബലമായി രൂപ; നേട്ടം ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്

ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേട്ടം. ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76 എന്നിങ്ങനെയാണ് ഇന്ന് ലഭിച്ച രാജ്യാന്തര വിപണി നിരക്ക്. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് നിരക്ക്. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000 ഇന്ത്യന്‍ രൂപ ലഭിച്ചു. ഇന്ന് 19.41 രൂപയാണ് ലഭിക്കുക. 5134 ദിര്‍ഹം അയച്ചാല്‍ ഒരുലക്ഷം രൂപയും. ഈ നിരക്കില്‍നിന്ന് 10 ഫില്‍സ് കുറച്ചാണ് പ്രാദേശിക വിപണിയില്‍ വിനിമയം നടക്കുന്നത്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഈ മാസം തുടക്കത്തില്‍ തന്നെ രൂപ 19 കടന്നതോടെ പ്രവാസികള്‍ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു. നിക്ഷേപത്തിനായി കാശ് അയക്കുന്നവര്‍ നിരക്ക് കൂടുന്നതിന് അനുസരിച്ച് എക്‌സ്‌ചേഞ്ചുകളിലെത്തുന്നതായി അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമയച്ചവരും കുറവല്ല.


Other News in this category



4malayalees Recommends