ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു ആരാധനാ കേന്ദ്രങ്ങളില്‍ ഒന്ന്; 200 വര്‍ഷത്തോളം പഴക്കം; നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തെ കുറിച്ച് അറിയാം

തന്റെ ദ്വിദിന ബഹ്‌റെയ്ന്‍ സന്ദര്‍ശന വേളയില്‍ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 4.2 മില്യണ്‍ യുഎസ് ഡോളറാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയുടെ ക്ഷേത്രസമുച്ചയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഞായറാഴ്ച തുടക്കം കുറിക്കുന്നത്. 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളില്‍ ആയിട്ടായിരിക്കും ക്ഷേത്രം പണിയുക.. ഇതില്‍ 80 ശതമാനം സൗകര്യവും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കുമായും കൂടാതെ ക്ഷേത്ര പുരോഹിതന്മാര്‍ക്കുള്ള താമസസ്ഥലം, കല്യാണ മണ്ഡപം, തുടങ്ങിയവയ്ക്കും മാറ്റിവയ്ക്കും.ഇന്ത്യയില്‍ നിന്നുള്ള ആര്‍ഭാട വിവാഹങ്ങളില്‍ പരമ്പരാഗത ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി ക്ഷേത്രത്തെ മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.

200 വര്‍ഷത്തിന്റെ പഴക്കമാണ് ക്ഷേത്രത്തിനുള്ളത്. 1817ലാണ് ഇത് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു.

Other News in this category

4malayalees Recommends