ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം; മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മോചനത്തിന്
ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി ബഹ്റൈന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നീക്കം. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ജയിലില്‍ കിടക്കുന്ന വേളയില്‍ നിയമങ്ങള്‍ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
എന്നാല്‍, കടുത്ത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മോചിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടില്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാര്‍ ബഹ്റൈനിലുണ്ട്.