മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം; 09 കിലോമീറ്റര്‍ ദൈര്‍ഘ്യം; 2000ത്തോളം തൊഴില്‍ അവസരങ്ങള്‍; ബഹ്‌റെയ്ന്‍ അതിവേഗ മെട്രോ റെയ്ല്‍ പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 അവസാനത്തോടെ തുടങ്ങും
ബഹ്‌റെയ്ന്‍ അതിവേഗ മെട്രോ റെയ്ല്‍ പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ആരംഭിക്കും. 2023ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
ഒന്ന് മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും 20 മെട്രോ സ്റ്റേഷനുകളുണ്ടാകും. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും നിലവില്‍ വരിക.രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും.