റീജനല്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. രാജീവ് ബഹ്‌റൈനില്‍; സൗജന്യമായി കാന്‍സര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും

റീജനല്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. രാജീവ് ബഹ്‌റൈനില്‍; സൗജന്യമായി കാന്‍സര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും

ബഹ്റൈനില്‍ സന്ദര്‍ശനത്തിനെത്തുന്ന റീജനല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ഡോ. കെ.ആര്‍.രാജീവ് സൗജന്യമായി കാന്‍സര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. കേരള കാത്തലിക് അസോസിയേഷന്‍ ഹാളില്‍ 3ന് വൈകിട്ട് 4.30 മുതല്‍ 6:30 വരെ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് കെ.ആര്‍.രാജീവ് പങ്കെടുക്കുകയെന്നു ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി.ചെറിയാന്‍, ജന. സെക്രട്ടറി കെ.ടി. സലിം എന്നിവര്‍ അറിയിച്ചു. റജിസ്‌ട്രേഷന്: 33093409, 33197315?. കാന്‍സര്‍ രംഗത്തെ നൂതന ചികിത്സാ- പ്രതിരോധം എന്ന വിഷയത്തില്‍ വൈകീട്ട് 7ന് ഡോ. രാജീവ് ക്ലാസെടുക്കും.


Other News in this category



4malayalees Recommends