15 മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ചു; ബെഹ്‌റെയ്‌നില്‍ അമ്മ അറസ്റ്റില്‍

15 മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ചു; ബെഹ്‌റെയ്‌നില്‍ അമ്മ അറസ്റ്റില്‍

ബഹ്‌റെയ്‌നില്‍ 15 മാസം പ്രായമായ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ച അമ്മ അറസ്റ്റില്‍. കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ച ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് ശിക്ഷിച്ചിരിക്കുന്നത്. ശാരീരികമായി കുട്ടിയെ ഉപദ്രവിച്ചു എന്നാണ് സ്ത്രീയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്.


മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ തീരുമാനിച്ചിരുന്നതെങ്കിലും സ്ത്രീയുടെ മൂന്ന് കുട്ടികളുടെ അവസ്ഥ പരിഗണിച്ച് ഇത് ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു. കുടുംബം തകരാതിരിക്കാനാണ് നടപടി എന്നാണ് കോടതിയുടെ വിശദീകരണം. അപകടം സംഭവിച്ച കുട്ടിയുള്‍പ്പടെ മൂന്നു മക്കളുണ്ട് ഇവര്‍ക്ക്. ഇതില്‍ ഒരു കുട്ടിക്ക് മൂന്ന് വയസും അടുത്ത കുട്ടിക്ക് അഞ്ച് മാസവുമാണ് പ്രായം.

Other News in this category



4malayalees Recommends