ബഹ്‌റയ്‌നില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ ; ഇതോടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബഹ്‌റയ്‌നില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 (കൊറോണ വൈറസ് ബാധ) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 17 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ബഹ്‌റയ്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്‌റയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയവരില്‍ നാല് പേര്‍ ബഹ്‌റയ്ന്‍ സ്വദേശികളായ സ്ത്രീകളാണ്. മൂന്നുപേര്‍ ബഹ്‌റയ്ന്‍ പൗരന്‍മാരായ പുരുഷന്‍മാരാണ്. ഇറാനില്‍ നിന്ന് ഷാര്‍ജ വഴി ബഹ്‌റയ്‌നിലെത്തിയ സൗദി അറേബ്യക്കാരായ രണ്ട് സ്ത്രീകളാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്കും രോഗം കണ്ടെത്തിയത്. ഇവരെ സല്‍മാനിയയിലുള്ള ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡുകളിലാണ് ഇവരെ പ്രവേശിപ്പിച്ചു.
ഇറാനില്‍ നിന്ന് വരുന്നവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രോഗികളുമായി ഇടപഴകിയവരെയും നിരീക്ഷിക്കുന്നുണ്ട്. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വരുന്ന വിമാനങ്ങള്‍ക്ക് 48 മണിക്കൂര്‍ സമയത്തേക്ക് ബഹ്‌റയ്ന്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് രാജ്യത്ത് എത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.