ബഹ്‌റൈനില്‍ ഒക്‌ടോബര്‍ 24 മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരുനേരം 30ലധികം ആളുകള്‍ റസ്‌റ്റോറന്റുകള്‍ക്കുള്ളില്‍ പാടില്ല. കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനം
റസ്‌റ്റോറന്റുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനാല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു.സ്‌കൂളില്‍ വന്ന് പഠനം നടത്താന്‍ താല്‍പര്യപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒക്‌ടോബര്‍ 25 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ കിന്റര്‍ ഗാര്‍ട്ടനുകളിലും ക്ലാസുകള്‍ ആരംഭിക്കും.