ബഹ്‌റിനിലെ സ്‌കൂളുകള്‍ അടുത്ത ഞായാഴ്ച മുതല്‍ ഭാഗികമായി തുറക്കും; കഫെ, റെസ്റ്റൊറന്റുകള്‍ ശനിയാഴ്ച മുതല്‍

ബഹ്‌റിനിലെ സ്‌കൂളുകള്‍ അടുത്ത ഞായാഴ്ച മുതല്‍ ഭാഗികമായി തുറക്കും; കഫെ, റെസ്റ്റൊറന്റുകള്‍ ശനിയാഴ്ച മുതല്‍

അടുത്ത ശനിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുമെന്ന് ബഹ്‌റിന്‍. കൊറോണാവൈറസ് പശ്ചാത്തലത്തില്‍ കര്‍ശനമായ ജാഗ്രതയോടെയാകും ഓപ്ഷണലായി സംവിധാനം ഒരുക്കുകയെന്ന് ബഹ്‌റിന്‍ അധികൃതര്‍ വ്യക്തമാക്കി.


'ഒക്ടോബര്‍ 25 മുതല്‍ പബ്ലിക് സ്‌കൂളുകള്‍, പ്രൈവറ്റ് കിന്‍ഡര്‍ഗാര്‍ടന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ഭാഗികമായി മടങ്ങിവരാന്‍ അനുവദിക്കും. മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ തയ്യാറാകുന്ന രക്ഷിതാക്കള്‍ക്ക് ഈ സൗകര്യം തെരഞ്ഞെടുക്കണം', ഹെല്‍ത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വാലിദ് അല്‍ മാനെ പറഞ്ഞു.

ഓരോ സ്‌കൂളിലും ജീവനക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും താപനില പരിശോധിക്കാനും, സാമൂഹിക അകലം, തുടര്‍ച്ചയായ അണുനശീകരണം എന്നിവ ഉറപ്പാക്കാനായി ഹെല്‍ത്ത് ടീമുകളെ നിയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റിനില്‍ പുതിയ അക്കാഡമിക് വര്‍ഷം ഒക്ടോബര്‍ 11ന് ആരംഭിച്ചിരുന്നു.

എന്നാല്‍ കൊറോണാവൈറസിനെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി റിമോട്ട് ലേണിംഗ് സംവിധാനമാണ് ഒരുക്കിയത്. വിലക്കുകളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി കഫെ, റെസ്റ്റൊറന്റ് എന്നിവയ്ക്ക് അടുത്ത ശനിയാഴ്ച മുതല്‍ ഇന്‍ഡോര്‍ സര്‍വ്വീസ് പുനരാരംഭിക്കാമെന്ന് ഡോ. അല്‍ മാനെ വ്യക്തമാക്കി. പരമാവധി 30 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.


Other News in this category



4malayalees Recommends