ബഹ്‌റൈനില്‍ റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി

ബഹ്‌റൈനില്‍ റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി
റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കി ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഉത്തരവിട്ടു. നിലവിലുള്ള സൗകര്യത്തിന്റെ 50 ശതമാനം ഉപയോഗിക്കാനാണ് അനുമതി. ഇതോടെ ഒരു ടേബിളില്‍ ആറ് പേര്‍ക്ക് വരെ ഇരു ഭാഗങ്ങളിലായി ഇരിക്കാന്‍ സാധിക്കും. നേരത്തെ ഒരു ടേബിളില്‍ പരമാവധി അഞ്ച് പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഓരോ ടേബിളിനുമിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട റസ്റ്റാറന്റുകളിലും കഫേകളിലും ഒക്‌ടോബര്‍ 24 മുതലാണ് അകത്തിരുന്ന് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്.

Other News in this category



4malayalees Recommends