ബഹ്‌റൈനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ ഖത്തര്‍ വീണ്ടും പരാതി നല്‍കി. ബഹ്‌റൈന്‍ നാവിക ബോട്ടുകള്‍ അന്യായമായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി. ഈ അതിക്രമത്തിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്
ഇക്കഴിഞ്ഞ നവംബര്‍ 25 ന് ബഹ്‌റൈന്റെ നാവികസേനാ ബോട്ടുകള്‍ തങ്ങളുടെ സമുദ്ര അതിര്‍ത്തി അന്യായമായി അതിക്രമിച്ച് കടന്നതായാണ് ഖത്തറിന്റെ പരാതി. രാജ്യാന്തര സുരക്ഷയും സമാധാനത്തിനും ഭംഗം വരുത്തുന്നതാണ് നടപടിയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യുഎന്‍ സുരക്ഷാസമിതിക്ക നല്‍കിയ കത്തില്‍ പറയുന്നു. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനാണ് ശ്രമമെന്നും യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ സൈഫ് അല്‍ത്താനി സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു.