കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ബഹ്‌റൈനില്‍ നിയന്ത്രണം കടുപ്പിക്കുന്നു
ബഹ്‌റൈനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് മാര്‍ച്ച് 14 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുവാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചത്. റസ്റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കുന്നതിനും വിലക്കുണ്ട്. ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളും അടച്ചിടും.
കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ മൂന്നാഴ്ചക്കാലത്തേക്ക് കൂടി നീട്ടിയതായി നാഷണല്‍ മെഡിക്കല്‍ ടീമാണ് അറിയിച്ചത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ക്ലാസുകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യയനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ പഠനം പതിവുപോലെ തുടരും. സര്‍ക്കാര്‍ ഓഫീസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും.
ഇന്‍ഡോര്‍ ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളും അടച്ചിടും. സ്വകാര്യ ജിംനേഷ്യങ്ങള്‍ക്ക് പുറത്തുള്ള കായിക പരിശീലനങ്ങള്‍ 30 പേരില്‍ അധികമാകാതെ നടത്താം. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരില്‍ അധികമുള്ള കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്.