ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി
|
|
|
|
|
ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കി. 653 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വ്യായാമ മുറ പരിശീലിപ്പിച്ചയാള്‍ക്ക് ഒരു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയുമാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു. സ്‌പോര്‍ട്‌സ് സ്ഥാപന ഡയറക്ടര്‍ക്ക് 3,000 ദിനാര്‍ പിഴ വിധിക്കുകയും ചെയതു. സ്‌പോര്‍ട്‌സ് ഹാളുകളുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതായി കണ്ടത്തെിയതിനെത്തുടര്‍ന്നാണ് സ്ഥാപനയുടമക്കും കോര്‍ഡിനേറ്റര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. ഇവിടെ വ്യായാമ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന 24 പേര്‍ക്ക് കോവിഡ് രോഗബാധ കണ്ടെത്തി.
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|