ബഹ്റൈനില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ അനുമതി. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കാന് പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് ബഹ്റൈന്‍ സാമൂഹിക മേഖലയെ തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്സിന് സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. മൂന്ന് ലക്ഷം പ്രതിരോധ വാക്സിനുകള്‍ ഉടന്‍ രാജ്യത്തെത്തും. ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.