ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണവൈറസ് വ്യാപനത്തിന്റെ സമയത്ത് ആളുകള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യാനും പഠിക്കാനും ഷോപ്പിങ്ങും ബാങ്കിങ്ങും തുടങ്ങിയപ്പോള്‍, സൈബര്‍ കുറ്റവാളികള്‍ ചൂഷണം തുടങ്ങിയത്.
സ്പാം ഇമെയില്‍ അറ്റാച്ചുമെന്റുകള്‍, ലിങ്കുകള്‍, ഡൗണ്‍ലോഡു ചെയ്യാനാകുന്ന മാല്‍വെയര്‍ എന്നിവയാണ് ആക്രമണത്തിനുപയോഗിച്ചത്. വൈറസ് ബാധിച്ച് പ്രവര്‍ത്തനം മന്ദഗതിയിലാകുകയോ പൂര്‍ണ്ണമായും നിര്‍ത്തുന്നതിലൂടെയോ ഡാറ്റ ഇല്ലാതാക്കുകയോ മോഷ്ടിക്കുകയോ ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായിരുന്നു പൊതുവെയുള്ള ആക്രമണ സ്വഭാവം. അതേസമയം 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 23 ശതമാനം സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു.