കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ആവര്‍ത്തിച്ച് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ആവര്‍ത്തിച്ച് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം നിയന്ത്രിക്കുന്നതിനായി ജനങ്ങള്‍ കൂടുതല്‍ ജാഗ്രതാ പാലിക്കണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. കോവിഡ് പ്രധിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ പോലീസ് കര്‍ശന നടപടി എടുക്കും

അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലും റെസ്‌റോറന്റുകളിലും പരിശോധനകള്‍ ശക്തമാക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് അധികൃതര്‍ വീണ്ടും ഓര്‍മപ്പെടുത്തി. അതേസമയം പള്ളികള്‍ അണുവിമുക്തമാക്കാന്‍ 1230 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കി. മാത്രമല്ല ക്ലീനിംഗ് കമ്പനികളുടെ സഹകരണത്തോടെ 107 അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends