പൊതുസ്ഥലത്ത് അഞ്ചിലധികം പേര്‍ കൂട്ടം കൂടിയാല്‍ ശിക്ഷ ; നിലപാട് കടുപ്പിച്ച് ബഹ്‌റൈന്‍
ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മുന്നറിയിപ്പ്. പൊതുസ്ഥലത്ത് അഞ്ചിലധികം പേര്‍ കൂട്ടം കൂടിയാല്‍ ശിക്ഷ മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിനാര്‍ വരെ പിഴയുമായിരിക്കും.
റോഡുകള്‍, തെരുവുകള്‍, ബീച്ചുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചിലധികം പേരുടെ ഒത്തുചേരല്‍ നിരോധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ബഹ്‌റൈന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഉത്തരവ് കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് അധിക്യതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചു കൊണ്ട് രോഗവ്യാപനത്തെ ചെറുക്കാന്‍ രാജ്യനിവാസികളായ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. നിയമലംഘനങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കില്ല. പൊതുസ്ഥലത്ത് അഞ്ചിലധികം പേര്‍ കൂട്ടം കൂടിയാല്‍ ശിക്ഷ മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിനാര്‍ വരെ പിഴയുമായിരിക്കും.