ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. പ്രതിദിന പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് പോലീസ് ആവശ്യപ്പെട്ടു. റമദാനില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ആഭ്യന്തര മന്ത്രാലയം പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. റമദാനില്‍ ഒരുമിച്ചു കൂടലുകള്‍ ഒഴിവാക്കുന്നതിനും പരസ്പര സന്ദര്‍ശനങ്ങള്‍ മാറ്റിവെക്കുന്നതിനും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പള്ളികളില്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വീഴ്ചകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയാണ് പ്രതിരോധ നടപടികള്‍ കടുപ്പിക്കുന്നതെന്ന് പോലീസ് ഡയരക്ടറേറ്റുകള്‍ വ്യക്തമാക്കി. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇത് വരെയായി 71,000 പേര്‍ക്കെതിരെ നടപടിയെടുത്തതായി പൊലീസ് പട്രോളിങ് വിഭാഗം അറിയിച്ചു.