ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഏഴ് റെസ്റ്റൊറന്റുകള്‍ക്കെതിരെ നടപടി
ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഏഴ് റെസ്റ്റൊറന്റുകള്‍ക്കെതിരെ നടപടി. മുഹറഖ്, നോര്‍തേണ്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെ റെസ്‌റ്റൊറന്റുകളാണ് ഒരാഴ്ചത്തേക്ക് അധികതര്‍ പൂട്ടിച്ചത്.
ആരോഗ്യമന്ത്രാലയം, വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.274 റെസ്‌റ്റൊറന്റുകളിലും കഫേകളിലും ഈദ് അവധിയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി ഔട്ട്‌ലറ്റുകള്‍ക്ക് നിയമലംഘനങ്ങള്‍ തിരുത്താനുള്ള മുന്നറിയിപ്പും നല്‍കി.