കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ മാളുകളിലും പൊതുവേദികളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബഹ്‌റൈന്‍. കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും മാത്രമേ ഇനി പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കു. റമദാന്‍ ഈദ് അവധി ദിവസങ്ങളില്‍ വീടുകളില്‍ കൂട്ടം ചേരലുകള്‍ ഉണ്ടായതോടെയാണ് കോവിഡ് പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
ഷോപ്പിങ് മാള്‍, മാര്‍ക്കറ്റ്, റെസ്റ്റൊറന്റ് , സലൂണ്‍, തിയറ്റര്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഇതു ബാധകമാണ്.