റെഡ് ലിസ്റ്റില്‍ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈന്‍ നിര്‍ത്തിവച്ചു

റെഡ് ലിസ്റ്റില്‍ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈന്‍ നിര്‍ത്തിവച്ചു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈന്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് പ്രവേശനം സാധ്യമല്ല. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍ക്കും റെസിഡന്‍സി വിസ ഉള്ളവര്‍ക്കും പ്രവേശനം സാധ്യമാണെങ്കിലും വിമാനത്തില്‍ കയറുന്നതിന് മുന്‍പ് പി സി ആര്‍ പരിശോധന നടത്തുകയും ബഹ്‌റൈനില്‍ പ്രവേശിച്ച ശേഷം പത്തു ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും വീടുകളിലോ അംഗീകാരം ലഭിച്ചിട്ടുള്ള ഹോട്ടലുകളിലോ ക്വാറന്റൈനില്‍ കഴിയണം. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് പ്രസ്തുത നിര്‍ദേശങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത്.

ബഹ്‌റൈനില്‍ പ്രതിദിനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിബന്ധനകള്‍ കൂടുതല്‍ കര്ശനമാക്കുന്നത്.

Other News in this category



4malayalees Recommends