കോവിഡിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ചെറുക്കാന്‍ ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സാണ് അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ ജൂണ്‍ 10 വരെയാണ് നിയന്ത്രണങ്ങള്‍. ഷോപ്പിങ് മാളുകളും റസ്‌റ്റോറന്റുകളും അടച്ചിടും. ഡെലിവറി അനുവദിക്കും. സിനിമാ തിയേറ്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാ എന്നിവ അടക്കും. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്‌റ്റോറുകള്‍, ഗ്രോസറി സ്‌റ്റോര്‍, പച്ചക്കറിക്കടകള്‍, മത്സ്യ, മാസ വില്‍പന ശാലകള്‍, പെട്രോള്‍ പമ്പുകള്‍, ഗാസ് സ്‌റ്റേഷനുകള്‍ എന്നിവ പ്രവര്‍ത്തിക്കും. സ്വകാര്യ ആശുപത്രികളില്‍ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ അടച്ചിടും.