ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ ഇവ മാത്രമാണ്.
1. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍ 2. ഗ്രോസറി സ്റ്റോര്‍, പച്ചക്കറിക്കടകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍ 3. ബേക്കറികള്‍ 4. പെട്രോള്‍ പമ്പുകള്‍, ഗാസ് സ്റ്റേഷനുകള്‍ 5. സ്വകാര്യ ആശുപത്രികള്‍ (എന്‍.എച്ച്.ആര്‍.എ പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങള്‍ ഒഴികെ) 6. ഫാര്‍മസികള്‍ 7. ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ 8. ബാങ്ക്, എ.ടി.എം, മണി എക്‌സ്‌ചേഞ്ച് 9. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ 10. ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങള്‍ 11. വഹന റിപ്പയര്‍ വര്‍ക്ഷോപ്പുകള്‍, ഗാരേജുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ 12. കണ്‍സ്ട്രക്ഷന്‍, മെയ്ന്റനന്‍സ് മേഖലയിലെ സ്ഥാപനങ്ങള്‍ 13. ഫാക്ടറികള്‍