കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; ബഹ്‌റൈനില്‍ 38 റെസ്‌റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടി

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; ബഹ്‌റൈനില്‍ 38 റെസ്‌റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടി
ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിനായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 38 റെസ്റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ ആരോഗ്യമന്ത്രാലയം നടപടിയെടുത്തു. കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒരു റസ്‌റ്റൊറന്റ് ഒരാഴ്ചത്തേക്ക് പൂട്ടിച്ചു.

പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗം 192 റസ്‌റ്റൊറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

Other News in this category



4malayalees Recommends