ബഹ്‌റൈനില്‍ കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചതായി അധികൃതര്‍
ബഹ്‌റൈനില്‍ കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചതായും വിവിധ വാക്‌സിനുകള്‍ ഒന്നു മുതല്‍ അഞ്ച് വരെ ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 1936 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചതോടെ വാക്‌സിനുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 ഹെല്‍ത്ത് സെന്റുകള്‍ ഉള്‍പ്പെടെ 31 കേന്ദ്രങ്ങളിലൂടെയാണ് വാക്‌സിന്‍ നല്‍കുന്നത്. വിവിധ വാക്‌സിനുകള്‍ ഒന്നുമുതല്‍ അഞ്ച് വരെ ദിവസത്തിനുള്ളില്‍ ഇനി മുതല്‍ ലഭ്യമാകും. ഓരോ വാക്‌സിനും സ്വീകരിക്കാന്‍ യോഗ്യരായ വിഭാഗങ്ങളെക്കുറിച്ച് healthalert.gov.bh എന്ന വെബ്‌സൈറ്റിലും ബി അവെയര്‍ ആപ്പിലും വിവരം ലഭ്യമാക്കിയിട്ടുണ്ട്.അതേസമയം, നിശ്ചയിച്ച് നല്‍കിയിട്ടുള്ള തീയതികളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ചിലര്‍ വീഴ്ച വരുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് പ്രതിദിനം നല്‍കുന്ന ഡോസ് 26,000 ആയി കുറഞ്ഞിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത എല്ലാവരും കൃത്യസമയത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വാക്‌സിന്‍ സ്വീകരിക്കേണ്ട തീയതിയെക്കുറിച്ച് എല്ലാവര്‍ക്കും ടെക്സ്റ്റ് മെസേജ് ആയി അയക്കുന്നുണ്ട്.