ബഹ്‌റൈനില്‍ ഹോം ക്വാറന്റീന്‍ ചട്ടം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
ബഹ്‌റൈനില്‍ ഹോം ക്വാറന്റീന്‍ ചട്ടം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 153 റസ്റ്റോറന്റുകള്‍ക്കും ഒരു കോഫി ഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായും അധിക്യതര്‍ വ്യക്തമാക്കി. രാജ്യത്ത് 1932 പേര്‍ക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഹോം ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവോ ആയിരം മുതല്‍ പതിനായിരം ദിനാര്‍ വരെ പിഴയോ അടക്കേണ്ടി വരുമെന്ന് പബ്ലിക്ക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ക്യാപ്റ്റന്‍ ഹമദ് അല്‍ ഖയാത്ത് വ്യക്തമാക്കി. ഹോം ക്വാറന്റീന്‍ നിയമം ഏര്‍പ്പെടുത്തിയത് മുതല്‍ ഇതുവരെയായി നിയമം ലംഘിച 3591 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.