ബഹ്‌റൈനില്‍ രണ്ട് ദശലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കി

ബഹ്‌റൈനില്‍  രണ്ട് ദശലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കി
ബഹ്‌റൈനില്‍ രണ്ട് ദശലക്ഷം വാക്‌സിനുകള്‍ ഇതേവരെ നല്‍കിയതായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ജനസംഖ്യയുടെ 69.4 ശതമാനം പേരും ഇതിനകം വാക്‌സിന്‍ എടുത്തു കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ നല്‍കുന്നതിന് തുടക്കമായത് ആറ് മാസം മുമ്പാണ്.

ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രാലയ അധികൃതര്‍ വിലയിരുത്തി. ജൂണ്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം 10,41,584 പേര്‍ക്ക് ഒന്നാം ഡോസും 8,90,922 പേര്‍ക്ക് രണ്ട് ഡോസുകളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends