ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് 1,000 റെസ്‌റ്റോറന്റുകള്‍

ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് 1,000 റെസ്‌റ്റോറന്റുകള്‍
ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ നടത്തിയ പരിശോധനകളില്‍ 1,000 റെസ്‌റ്റോറന്റുകളും കഫേകളും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. മെയ് 27 മുതല്‍ ഇന്നലെ വരെ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 16 റെസ്‌റ്റോറന്റുകള്‍ പൂട്ടിച്ചു.

ഓരോ ദിവസവും ഇത്തരത്തില്‍ 100ലധികം സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച 164 ഔട്ട്‌ലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 36 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി. സലൂണുകളും സ്പാകളും അധികൃതര്‍ പരിശോധിച്ചിരുന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ പള്ളികളും അടച്ചിരുന്നു

Other News in this category



4malayalees Recommends