അഞ്ചുമാസത്തിനിടെ ബഹ്‌റൈനില്‍ പിടിച്ചെടുത്തത് 130 കിലോ ലഹരിമരുന്ന്

അഞ്ചുമാസത്തിനിടെ ബഹ്‌റൈനില്‍ പിടിച്ചെടുത്തത് 130 കിലോ ലഹരിമരുന്ന്
ബഹ്‌റൈനില്‍ അഞ്ചുമാസത്തിനിടെ പിടിച്ചെടുത്തത് 130 കിലോഗ്രാമിലധികം ഹാഷിഷ്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മേയ് 31 വരെയുള്ള കണക്കാണിത്. 114 ഗ്രാം ഹെറോയിന്‍, എട്ടു കിലോഗ്രാം കഞ്ചാവ്, വന്‍ തോതില്‍ മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയും രാജ്യത്തൊട്ടാകെ ഇക്കാലയളവില്‍ പിടികൂടി.

രാജ്യത്ത് ലഹരിമരുന്ന് കടത്ത് തടയുന്നതിനായി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് കര്‍ശന നടപടികളുമായി മുമ്പോട്ട് പോകുകയാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആകെ 149 കേസുകളാണ് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.



Other News in this category



4malayalees Recommends