200 മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം
200 മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇവയുടെ ഉല്‍പാദനവും ഇറക്കുമതിയും വിതരണവും ബഹ്‌റൈനില്‍ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത തീയതി മുതല്‍ ആറ് മാസത്തിനു ശേഷമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളൂ. കയറ്റുമതി ആവശ്യത്തിനായി ഉല്‍പ്പാദനത്തെ നിരോധനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.