പുതിയ അധ്യയന വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആരംഭിക്കുമെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം
കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഡയറക്ടര്‍മാരുമായി സ്‌കൂള്‍സ് വിഭാഗം ജനറല്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് മുബാറക് ബിന്‍ അഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനും വിദ്യയാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്താനും ഊന്നല്‍ നല്‍കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ക്ലാസുകള്‍.