ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധന്‍ ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയ അധിക്യതര്‍ ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലര്‍ട്ട് ലെവല്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അവധി ദിനങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച മുതല്‍ യെല്ലോ ലെവല്‍ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 123 പേര്‍ക്ക് കൂടി രോഗം ഭേദപ്പെട്ടതോടെ രാജ്യത്ത് ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2,68,422 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ച 103 പേരില്‍ 36 പേരാണ് പ്രവാസികള്‍. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് വിദേശ യാത്രയില്‍നിന്നും രോഗം പകര്‍ന്നു. 1113 പേരാണു നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

Other News in this category



4malayalees Recommends