ബഹ്‌റൈനില്‍ ബുധനാഴ്ച 130 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 90 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
1,388 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 43 പേര്‍ വിദേശി തൊഴിലാളികളാണ്. ആകെ രോഗമുക്തരുടെ എണ്ണം 2,69,572 ആയി. 5,832,213 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. 973 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ചികിത്സയിലുള്ള ആറുപേരില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.