ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈനിലെത്തുന്ന കുട്ടികള്‍ക്ക് അഞ്ചു ദിവസത്തെ ക്വാറന്റൈന്‍ മതി
ബഹ്‌റൈനില്‍ ഗ്രീന്‍ ലിസ്റ്റ് കാറ്റഗറിയില്‍പെടുന്ന രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈനിലെത്തുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ അഞ്ചുദിവസത്തെ ക്വാറന്റൈന്‍ മതിയാകും. എന്നാല്‍, ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നും അധിക്യതര്‍ വ്യക്തമാക്കി.
പുതിയ നിബന്ധനകള്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മാസം 29 മുതല്‍ അഞ്ചുദിവസത്തെ ക്വാറന്റൈന്‍ മതിയാകും. ഇതുവരെ 10 ദിവസത്തെ ക്വാറന്റൈനാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ലെന്നും അധിക്യതര്‍ വ്യക്തമാക്കി. ആറിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നേരത്തേയുള്ളതുപോലെ പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ഇതിനുപുറമെ, ബഹ്‌റൈനില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ 10 ദിവസത്തെ നിര്‍ബന്ധിത ഓണ്‍ലൈന്‍ പഠനം പൂര്‍ത്തിയാക്കണം.