ജിസിസി രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റീന്‍ ഒഴിവാക്കി
ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലും പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമോ ക്വാറന്റീന്‍ ആവശ്യമില്ല. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം.
രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചതായി കണക്കാക്കുന്നത്. ബഹ്‌റൈനി പൗരന്മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍(വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ) എന്നിവര്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാം.