ബഹ്‌റൈനില്‍ റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞു
ബഹ്‌റൈനില്‍ റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞു. രാജ്യത്ത് സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷമാണ് ഈ മാറ്റമുണ്ടായതെന്ന് അധിക്യതര്‍ വ്യക്തമാക്കി. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും കാര്യമായി കുറഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചത്. 2015 ല്‍ രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്‌കരിച്ചതിനു ശേഷം 2020 വരെ റോഡപകടങ്ങളിലെ പരിക്കിന്റെയും മരണ നിരക്കിന്റെയും കാര്യത്തില്‍ സാരമായ കുറവുണ്ടായിരിക്കുന്നത്.