തീവ്രവാദ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്‌റൈനില്‍ വിചാരണ തുടങ്ങി

തീവ്രവാദ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്‌റൈനില്‍ വിചാരണ തുടങ്ങി
തീവ്രവാദ സംഘടനയ്!ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്‌റൈനില്‍ വിചാരണ തുടങ്ങി. ലെബനാനിലെ ഹിസ്ബുല്ല എന്ന തീവ്രവാദ സംഘടനയ്!ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി. മൂന്ന് പേരാണ് ഇതിനോടകം പിടിയിലായത്.

അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതിന് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങും. കേസിലെ പ്രതിയായ മറ്റൊരാള്‍ ഇപ്പോള്‍ ഖത്തറില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെയും ഇയാളുടെ അസാന്നിദ്ധ്യത്തില്‍ വിചാരണ നടത്തും. ഹിസ്!ബുല്ലയ്!ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രതികളില്‍ ബഹ്‌റൈനില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends