ബഹ്‌റൈനില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കുമെതിയെയുള്ള നടപടികള്‍ കര്‍ശനമാക്കി അധികൃതര്‍ . വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് അനധിക്യതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ വ്യാപകമാക്കിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
അനധികൃതമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തിയിരുന്നു. മതിയായ രേഖകളില്ലാതെ ജോലി ചെയ്ത നിരവധി പേരെ പിടികൂടിയതായും ഇവരെ ബഹ്‌റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലേക്കര്‍പ്പെടുത്തി നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.