മകളെ നാട്ടിലെത്തിച്ച് പിതാവ് ഉപേക്ഷിച്ചു ; ബഹ്‌റൈനില്‍ പഠനം തുടരണമെന്ന് ഉത്തരവ്

മകളെ നാട്ടിലെത്തിച്ച് പിതാവ് ഉപേക്ഷിച്ചു ; ബഹ്‌റൈനില്‍ പഠനം തുടരണമെന്ന് ഉത്തരവ്
ബഹ്‌റൈനില്‍ ഏഷ്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് തുടര്‍ പഠനത്തിന് എന്‍ഒസി നല്‍കാന്‍ കുട്ടിയുടെ പിതാവിനോട് നിര്‍ദ്ദേശിച്ചു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി.

നിയമപരമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടില്ലാത്ത അച്ഛന്‍ അമ്മയുടെ വീസ റദ്ദാക്കുകയും കുട്ടിയേയും അമ്മയേയും തന്ത്രപരമായി നാട്ടിലെത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്നും ബഹ്‌റൈനിലെ സ്‌കൂളില്‍ പഠിക്കുന്നതിനുള്ള അവസരം നിഷേധിച്ചു എന്നുമുള്ള കുട്ടിയുടെ പരാതി പരിഗണിച്ചു കമ്മിഷന്‍ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഉത്തരവ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് എന്‍ഒസി നല്‍കണം.

Other News in this category



4malayalees Recommends